Latest NewsIndia

വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

വന്‍ പൊട്ടിത്തെറിയ്ക്ക് കാരണമായത് കുളിമുറിയിലെ ബള്‍ബുകള്‍ ഓണായിരുന്നത്

തിരുപ്പതി: വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. തിരുപ്പതി ഏര്‍പ്പേടുമണ്ഡല്‍ സ്വദേശികളായ ശ്രീനിവാസുലു റെഡ്ഡി, ഭാര്യ ഭുജ്ജമ്മ, മക്കളായ നിധിന്‍, ഭവ്യ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവസമയം വീട്ടിലുണ്ടായിരുന്ന നാലുപേരും ഉറങ്ങുകയായിരുന്നു. കുളിമുറിയില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ഹീറ്ററിലെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

വാട്ടര്‍ഹീറ്ററിലെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായ സമയം കുളിമുറിയിലെ ബള്‍ബുകള്‍ ഓണായിരുന്നത് വന്‍ പൊട്ടിത്തെറിക്ക് കാരണമായി.

shortlink

Related Articles

Post Your Comments


Back to top button