Latest NewsIndia

വോട്ടുനേടാൻ ‘മോദിയെ’ ഇറക്കി കോണ്‍ഗ്രസ്

ഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡിൽ വോട്ടുനേടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനെ ഇറക്കി കോണ്‍ഗ്രസ് പ്രചാരണം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞടുപ്പ് ക്യാംപെയ്‌നിലാണ് മോദിയുടെ അപരനായ അഭിനന്ദന്‍ പഥക് പങ്കെടുത്തത്.

അപരനൊപ്പം എടുത്ത ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.‘നോക്കൂ… ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനായി പ്രചരണം നടത്തുന്നതാരാണെന്ന്’ എന്ന അടിക്കുറുപ്പോടെയാണ് രാഹുൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കകം തന്നെ അര ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.

മോദിയുടെ അതേ വേഷ പകർച്ചയിലാണ് അഭിനന്ദന്‍ പ്രചരണത്തിനെത്തിയത്. അഭിനന്ദന്‍ ധരിച്ചിരുന്ന ജാക്കറ്റിൽ നേരത്തെ ഉണ്ടായിരുന്ന താമര ചിഹ്നത്തിന് പകരം കൈപ്പത്തി ചിഹ്നം സ്ഥാനം പിടിച്ചിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞടുപ്പോടെയാണ് അഭിനന്ദന്‍ പഥക് മാധ്യമ ശ്രദ്ധ നേടുന്നത്. ബി.ജെ.പിക്കൊപ്പം എന്‍.ഡി.എയിലുള്ള ആര്‍.പി.ഐ പാർട്ടിയുടെ നേതാവായിരുന്നു അഭിനന്ദന്‍. എന്നാൽ തെരഞ്ഞെടുപ്പ് വേളയിൽ മോദി പ്രഖ്യാപിച്ച അച്ഛാ ദിന്‍ വന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് അഭിനന്ദന്‍ കോൺഗ്രസിലേക്ക് മാറുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button