KeralaLatest News

ശബരിമല സന്ദര്‍ശനത്തിനായി ആറു സ്ത്രീകള്‍ കോട്ടയത്തെത്തി

കോട്ടയം: ശബരിമല സന്ദര്‍ശനത്തിനായി ആറു സ്ത്രീകള്‍ കോട്ടയത്തെത്തി. ശബരിമല സന്ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്ന് ആറു സ്ത്രീകള്‍ രണ്ടു സംഘങ്ങളായി ഇന്ന് പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ആദ്യം എത്തിയ 26 അംഗ സംഘത്തില്‍ നാലു സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഭാര്യയും അമ്മയും കുട്ടിയും ഭര്‍ത്താവും അടങ്ങുന്നതായിരുന്നു മറ്റൊരു സംഘം.

എന്നാല്‍ പ്രതിഷേധം ഒഴിവാക്കാനായി പൊലീസ് ഇവരെ പിന്‍തിരിപ്പിച്ചു. ഒരു സംഘത്തിലെ സ്ത്രീകള്‍ എരുമേലിയിലും, അടുത്ത സംഘത്തിലെ സ്ത്രീകള്‍ ചെങ്ങന്നൂരിലും യാത്ര അവസാനിപ്പിക്കാന്‍ ധാരണയായി. ഒപ്പമുള്ള പുരുഷന്മാര്‍ മല ചവിട്ടും. സ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതറിഞ്ഞ് ഇവിടെ തടയാനായി ഒരു സംഘം പ്രതിഷേധം ആരംഭിച്ചിരുന്നു.

എന്നാല്‍, പൊലീസ് തീര്‍ത്ഥാടകരുമായി ചര്‍ച്ച നടത്തിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പൊലീസ് നിര്‍ദേശം അനുസരിച്ചായിരുന്നു പിന്നീട് സംഘത്തിന്റെ നീക്കം. 26 അംഗ സംഘം ടാക്‌സി വാഹനത്തില്‍ ചെങ്ങന്നൂരിലേയ്ക്ക് പുറപ്പെട്ടു. നാലംഗ കുടുംബമാകട്ടെ കെ.എസ്.ആര്‍.ടി.സി ബസില്‍ എരുമേലിയിലേയ്ക്കും പോയി.

shortlink

Related Articles

Post Your Comments


Back to top button