InternationalLatest News

ബ്രെക്‌സിറ്റ് വോട്ടെടുപ്പ് മാറ്റി വെച്ചു

ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് കരട് ഉടമ്പടിക്ക് അംഗീകാരം തേടാനായി ചൊവ്വാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് പ്രധാനമന്ത്രി തെരേസാ മേയ് റദ്ദാക്കി. വോട്ടെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന സൂചനയെത്തുടര്‍ന്നാണ് തെരേസയുടെ പിന്മാറ്റം.

ഉടമ്പടിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടിയില്ലെങ്കില്‍ തന്റെ സര്‍ക്കാരിനെ താഴെയിറക്കി ലേബര്‍ പാര്‍ട്ടി അധികാരം പിടിക്കുമെന്ന് കഴിഞ്ഞദിവസം അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനിടെ, യൂറോപ്യന്‍ യൂണിയനിലെ മറ്റ് അംഗങ്ങളുടെ അനുമതിയില്ലാതെ ബ്രെക്‌സിറ്റില്‍നിന്നു ബ്രിട്ടനു പിന്മാറാമെന്നു യൂറോപ്യന്‍ നീതിന്യായക്കോടതി ഉത്തരവിട്ടു. ബ്രിട്ടന്‍ കരാറില്‍നിന്ന് പിന്മാറുകയാണെങ്കില്‍ യുറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്ന കാലത്തെപ്പോലെ കാര്യങ്ങള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.

Tags

Post Your Comments


Back to top button
Close
Close