KeralaLatest News

സാമ്പത്തിക അഴിമതി ആരോപണം: കേരളാ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷനില്‍ പൊട്ടിത്തെറി

കൊച്ചി: സ്‌കൂള്‍ മീറ്റിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റെ അസോസിയേഷനില്‍ പൊട്ടിത്തെറി. ആരോപണ വിധേയരായ
അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജി. രാജ്മോഹനേയും ജനറല്‍ സെക്രട്ടറി ഇന്ദിരാ രാജനേയും ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും എക്സിക്യൂട്ടിവ് കമ്മിറ്റി പുറത്താക്കി.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെന്‍ട്രല്‍ സ്‌കൂള്‍ സ്പോര്‍ട്സ് മീറ്റുമായി ബന്ധപ്പെട്ടാണ് ആരോപണം ഉടലെടുത്തിരിക്കുന്നത്.

വര്‍ഷങ്ങളായി സിബിഎസ്ഇ സ്വന്തം നിലയ്ക്ക് കായികമേള സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നും സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിന് സഹായിക്കുമെന്നും പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം മുതല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കായി കായിക മേള സംഘടിപ്പിച്ചത്.

ഇതിന്റെ പേരില്‍ സ്‌കൂളുകളില്‍ വ്യാപകമായ പണപ്പിരിവും നടത്തിയെങ്കിലും ഇതിന്റെ കണക്കുകള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് ഇതുവരെയായി ലഭിച്ചിട്ടില്ല. സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച മീറ്റിന്റെ കണ്‍വീനര്‍മാരായി ഇന്ദിരാ രാജനും ജി. രാജ്മോഹനും പ്രവര്‍ത്തിച്ചത് അസോസിയേഷന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി. ഈ വര്‍ഷവും മേള സംഘടിപ്പിക്കാനുള്ള നീക്കം അസോസിയേഷന്‍ ഇടപെട്ടപ്പോള്‍ കേന്ദ്രം തടഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button