Latest NewsKerala

കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ജാഗ്രതാ നിര്‍ദേശം

കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാത്രിയോടെ തിരിച്ചെത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.

കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാത്രിയോടെ തിരിച്ചെത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ പതിനാറ് വരെ കടലില്‍ പോകരുത് എന്നും മുന്നറിയിപ്പുണ്ട്. ന്യൂമര്‍ദ്ദത്തെ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ, അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. കടലില്‍ പോയിരിക്കുന്നവര്‍ ബുധനാഴ്ച വൈകീട്ടോടെ തിരികെ എത്തണം.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തെക്കന്‍ ബംഗാളിന്റെ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഭൂമധ്യ രേഖയോട് ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുണ്ട്.

കാറ്റിന്റെ വേഗത 75 കി.മീ വരേയും ഉയര്‍ന്നേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 55-65 കി.മീ വരേയും, ചില അവസരങ്ങളില്‍ 75 കിമീ വരേയും ഉയര്‍ന്നേക്കും.

Tags

Post Your Comments


Back to top button
Close
Close