Latest NewsInternational

ജനങ്ങളെ പരിഭ്രാന്തരാക്കി ഭൂചലനം

നാഷ്‌വില്ലെ•യു.എസിലെ ടെന്നസിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.

ചറ്റനൂഗയുടെ 60 മൈല്‍ വടക്ക് എക്ക്മാന്‍ ക്രോസ് റോഡ്‌ പട്ടണത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ കിടക്കകള്‍ കുലുങ്ങിയതായി ആളുകള്‍ പറഞ്ഞു. 13 മിനിറ്റിനു ശേഷം 3.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനം കൂടിയുണ്ടായി.

Tags

Related Articles

Post Your Comments


Back to top button
Close
Close