KeralaLatest News

സോളാര്‍ തട്ടിപ്പ് കേസ്; തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാര്‍ത്തയിൽ പ്രതികരണവുമായി നടി ശാലു മേനോന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാര്‍ത്തയിൽ പ്രതികരണവുമായി നടി ശാലുമേനോന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്ബോള്‍ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്‍ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണെന്ന് താരം പറയുകയുണ്ടായി.

കേസിന്റെ വിചാരണയും സാക്ഷി വിസ്താരവും തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ നിരവധി സ്റ്റേജ് പരിപാടികള്‍ നടക്കുന്ന സമയമാണ്. എന്നെ അറസ്റ്റ് ചെയ്ത സമയത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉണ്ടായിരുന്നു. അത് 2013ല്‍ വന്നതാണ്. അതല്ലാതെ, ഇപ്പോള്‍ നിലവില്‍ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസില്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല. പെരുമ്പാവൂരിലെ കേസില്‍ എന്നെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നുവെന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു.

Tags

Post Your Comments


Back to top button
Close
Close