Health & Fitness

തൊലിയിലുണ്ടാകുന്ന ഈ മാറ്റത്തിനു പിന്നില്‍ കാന്‍സറാകാം : ശ്രദ്ധിയ്ക്കുക

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സ്‌കിന്‍. ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളെയും പൊതിഞ്ഞു സൂക്ഷിക്കുന്ന വലിയ ചുമതലയാണു ചര്‍മത്തി ന്റേത്. ചര്‍മത്തില്‍ ഉപരിഭാഗത്തു കാണുന്ന രോഗങ്ങള്‍ അതേ ആഴത്തിലേ ഉള്ളൂ എന്ന ധാരണ ശരിയല്ല. ഇത്തരം ചര്‍മലക്ഷ ണങ്ങള്‍ രോഗനിര്‍ണയത്തിലേക്ക് എത്താന്‍ സഹായിക്കും.

പോഷകക്കുറവുകള്‍

ഭക്ഷണത്തിലുള്ള കുറവുകള്‍ ശരീരാരോഗ്യത്തെ ബാധിക്കുന്നതു പോലെ ചര്‍മത്തെയും ബാധിക്കും. പുരുഷന്മാര്‍ സിക്‌സ് പാക്കിനു വേണ്ടിയും ആഹാരം നിയന്ത്രിക്കുമ്പോള്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. വൈറ്റമിനുകളുടെ കുറവുകള്‍ വായിലും ദേഹത്തും പ്രത്യക്ഷമാകാം. തേപ്പുപെട്ടി യുടെ അടിപോലെ മിനുസമുള്ള നാവും ചെറിയ മുറിവുക ളുള്ള ചുണ്ടുകളും കണ്ടാല്‍ വൈറ്റമിന്‍ ബി കോംപ്ലക്‌സിന്റെ കുറവു നന്നായിട്ടുണ്ടെന്നു തീരുമാനിക്കാം

പ്രായമായവരില്‍ കഴുത്തിന്റെ ഭാഗത്തു തടിപ്പും കറുപ്പുനിറവും പെട്ടെന്നു വന്നാല്‍ ഗൗരവമായി കാണണം. അകന്‍ന്തോസിസ് മൈഗ്രിക്കാന്‍സ് (Acanthosis migricans) എന്ന രോഗമാണിത്. ഇവര്‍ക്ക് ആമാശയത്തിലോ ശ്വാസകോശത്തിലോ അര്‍ബുദം ഉണ്ടാകാമെന്ന് അനുമാനിക്കാം. മറ്റു കാരണങ്ങളില്ലാത്ത, അസഹ്യമായ ശരീരം ചൊറിച്ചില്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലോ കരളിലോ കാന്‍സര്‍ ഉള്‍പ്പെടെ ഏതെങ്കിലും രോഗങ്ങളുടെ ലക്ഷണമാകാം. അതുപോലെ ശരീരം പെട്ടെന്നു കറുത്താലും കൈകാലുകളില്‍ തടിപ്പു പ്രത്യക്ഷപ്പെട്ടാലും കാന്‍സര്‍ സംശയിക്കാം.

പ്രമേഹമാറ്റങ്ങള്‍

ലിംഗാഗ്രത്തില്‍ ചെറിയ വ്രണങ്ങളും നീണ്ട വരകളുമായി വരുന്ന രോഗികളില്‍ പ്രമേഹം കണ്ടു പിടിച്ചതു നിരവധി യാണ്. രക്തത്തില്‍ പഞ്ചസാര നില ഉയരുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. ശരീരം പെട്ടെന്നു വണ്ണിക്കുന്നതും ക്ഷീണം കൂടുതല്‍ അനുഭവപ്പെടുന്നതും ചര്‍മം കട്ടിയാകുന്നതും അലസതയും ഒക്കെ കാണുമ്പോള്‍ തൈറോയ്ഡ് പണിമുടക്കിയെന്നു തീരുമാനിക്കാം. പല വലുപ്പത്തിലുള്ള കുമിളകള്‍ (blisters) ശരീരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടു മ്പോള്‍-പ്രത്യേകിച്ചു പ്രായമായവരില്‍- ദേഹത്തില്‍ എവിടെ യോ ഏതോ അവയവത്തില്‍ കാന്‍സര്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button