KeralaLatest News

വനിതാമതില്‍ : മഞ്ജു വാര്യര്‍ക്കെതിരെ മന്ത്രി മേഴ്‌സുകുട്ടിയമ്മയും

തിരുവനന്തപുരം: വനിതാമതിലില്‍ നിന്നും മഞ്ജു വാര്യര്‍ പിന്‍മാറിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി മേഴ്‌സികുട്ടിയമ്മയും രംഗത്തെത്തി മഞ്ജു വാര്യരെ കണ്ടു കൊണ്ടല്ല സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചതെന്ന് വൈദ്യുത മന്ത്രി എം.എം മണിയും പറഞ്ഞിരുന്നു. മഞ്ജു വാര്യര്‍ പിന്‍മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും മണി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.

Tags

Post Your Comments

Related Articles


Back to top button
Close
Close