KeralaLatest News

2018 ലെ സുപ്രധാന വിധികള്‍

തിരുവനന്തപുരം: ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിധികള്‍ ഉണ്ടായ വര്‍ഷമാണ് 2018 . ഒട്ടനവധി വര്‍ഷങ്ങള്‍ കൊണ്ടുളള നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സ്ത്രീപുരുഷ ഭേദ്യമില്ലാതെ ജീവിക്കാനും മരിക്കാനും വരെയുളള അവകാശങ്ങള്‍ 2018ല്‍ ഇന്ത്യന്‍ ജനത സ്വന്തമാക്കിയ വര്‍ഷം കൂടിയാണ് 2018. കഴിഞ്ഞു പോയ വര്‍ഷത്തിലെ സുപ്രീം കോടതിയുടെ സുപ്രധാന വിധികളിലേക്ക് രാജ്യം ഉറ്റുനോക്കിയ കേസുകളില്‍ ഒന്നായിരുന്നു റാഫേല്‍. കേസില്‍ കേന്ദ്രസര്‍ക്കാരിന് ആശ്വാസമേകുന്ന വിധിയാണ് സൂപ്രീംകോടതിയില്‍ നിന്നുണ്ടായത് റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെനിലപാട് വിലയെക്കുറിച്ചുള്ള കാര്യത്തില്‍ കോടതി കടന്നില്ല.പകരം വിമാനങ്ങളുടെ ഗുണനിലവാരത്തില്‍ വിശ്വാസമുണ്ടെന്നാണ് കോടതി സ്വീകരിച്ചനിലപാട്. സൂപ്രീംകോടതിയുടെ കഴിഞ്ഞ വര്‍ഷത്തെ കോളിളക്കം സൃഷ്ടിച്ച വിധിയാണ് ശബരിമല യുവതി പ്രവേശന വിധി.

ശബരിമല ക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ ്പ്രായമുളള സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ് സെപ്റ്റംബര്‍ 28ന് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ റദ്ദ് ചെയ്തു. ലിംഗനീതിഉറപ്പാക്കുന്ന കോടതി വിധിയില്‍ വലിയപ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് കേരളം ഇന്നുവരെ സാക്ഷ്യം വഹി്ച്ചുകൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിന് ഭരണഘടനാ അംഗീകാരത്തോടെയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ തുടങ്ങിയവയക്ക്് ആധാര്‍ നിര്‍ബന്ധമില്ലാതെയായി.. എന്നാല്‍ ആദായ നികുതി, പാന്‍കാര്‍ഡ്, സര്‍ക്കാര്‍ ആനുകൂല്യം എന്നിവയ്ക്ക് കോടതി ആധാര്‍ നിര്‍ബന്ധമാകുന്ന വിധിയാണ് കോടതി സ്വീകരിച്ചത്.

മറ്റൊരു വിധി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ സുപ്രീം കോടതി സ്വവര്‍ഗ രതി നിയമവിധേയമാക്കി വിധി പ്രസ്താവിച്ചു. എന്നാല്‍ രണ്ടുപേരുടെയും സമ്മതമില്ലാത്ത ്രലൈംഗിക ബന്ധത്തിന് ഐപിസി 377 വകുപ്പ് പ്രകാരം കേസെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.2018 ലെ മറ്റൊരു വിധി വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കുന്നതായിരുന്നു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റവാളിയാക്കുന്ന ഐപിസി 497ാം എന്ന വകുപ്പ്ാണ് സുപ്രീം കോടതി റദ്ദ് ചെയതത്.അതേസമയം സ്ത്രീയുടെ അധികാരം പുരുഷനില്ലെന്നും  സ്ത്രീക്കും പുരുഷനും തുല്യാവകാശമാണ് ഉള്ളതെന്നും കോടതി വിലയിരുത്തി.

ഒരുപാട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ദയാവധം സുപ്രീംകോടതി നിയമ വിധേയമാക്കിയത്. ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങി വരാന്‍ കഴിയില്ല എന്ന് സ്ഥിതീകരിച്ചകേസുകളില്‍ ദയാവധമാകാം എന്ന് സുപ്രീം കോടതി വിധിച്ചു. അന്തസ്സായി ജീവിക്കുക എന്നത് പോലെ തന്നെഅന്തസ്സായി മരിക്കാനും ഓരോ വ്യക്തിയക്കും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി സുപ്രധാനമായ ഒരു വിധി ഉണ്ടായത്.അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ട് തടങ്കല്‍ തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണ ചുമതല നല്‍കണമെന്നാവശ്യം കോടതി അംഗീകരിച്ചില്ല.

സുപ്രീം കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ കോടതിയുടെ അനുമതി ഉണ്ടായ വര്‍ഷ കൂടിയാണിത്.സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വിഷയത്തില്‍ സുതാര്യത നിലനിര്‍ത്തണമെന്നും കോടതി അറിയിച്ചു. ജനാധിപത്യ വിഷത്തിലും കഴിഞ്ഞ കൊല്ലം കോടതി വിധി പ്രഖ്യാപിച്ചു
ക്രിമിനല്‍ കേസുകള്‍ ഉളളവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാന്‍കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇങ്ങനെയുളളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. 2018 ലാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചത്. ഇസ്ലാം മതവിശ്വാസിക്ക് ആരാധനയ്ക്ക് പളളി അനിവാര്യമല്ല എന്ന ഫാറൂഖി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ഉയര്‍ത്തികാട്ടിയാണ് ബെഞ്ചിന്റെ പരിഗണനയക്ക് വിടേണ്ടതില്ല എന്ന് സുപ്രീം കോടതി നിര്‍ണായക വിധി പ്രഖ്യാപനം നടത്തിയത്. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്തിന് ഇരിക്കെവേ തന്നെയാണ് ചരിത്രപരമായ വിധികള്‍ ഉണ്ടായത്.മാത്രമല്ല ഇതേ വര്‍ഷം തന്നെയാണ് അദേഹം വിരമിച്ചതും

shortlink

Related Articles

Post Your Comments

Related Articles


Back to top button