KeralaLatest News

വനിതാ മതില്‍: നിലപാട് വ്യക്തമാക്കി എ പത്മകുമാര്‍

തിരുവനന്തപുരം: നവോത്ഥാന പ്രസ്ഥാനവുമായി പ്രാരംഭം മുതലേ ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നതാണെന്നും അതിനാല്‍ താന്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.സമൂഹത്തിലെ ഏറ്റവും വലിയ നവോത്ഥാന നായകനായിരുന്ന മന്നത്ത് പത്മനാഭന്‍ ആയിരുന്നു ആദ്യ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അതുകൊണ്ട് തന്നെ ബോര്‍ഡ് പ്രസിഡന്റ് വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ ദോഷമില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ നവോത്ഥാന സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഇന്ന് വനിതാ മതില്‍ തീര്‍ക്കും.  50 ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും പരിപാടി റെക്കോഡില്‍ ഇടം നേടുമെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം ശബരിമലയിലെ യുവതീ പ്രവേശന വിധിയാണ് വനിതാ മതിലിന്റെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button