Latest NewsIndia

മാനനഷ്ടക്കേസില്‍ കോടതി കയറാനൊരുങ്ങി അര്‍ണബ് ഗോസ്വാമി

ജമ്മു-കാശമീര്‍ : റിപബ്ലിക് ടി വി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമി ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോടതി കയറേണ്ടി വരും. ജമ്മു-കാശമീര്‍ മുന്‍ മന്ത്രിയും പിഡിപി നേതാവുമായ നയീം അഖ്തര്‍ നല്‍കിയ പരാതിയിലാണ് കോടതി അര്‍ണാബിനോട് നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടത്.

അര്‍ണാബിനെതിരെ ക്രിമിനല്‍ മാനനഷ്ടകേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. 2019 ഫെബ്രുവരി ഒമ്പതിനു കോടതി മുമ്പാകെ ഹാജരാകാനാണ് അര്‍ണബ് ഗോസ്വാമിക്കും സഹപ്രവര്‍ത്തകര്‍ക്കും കോടതി നല്‍കിയ നിര്‍ദേശം.

തനിക്കെതിരെ അടിസ്ഥാന രഹിതമായ, കെട്ടിച്ചമച്ച അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് അക്തര്‍ അര്‍ണബിനെയും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. നവംബര്‍ 16നാണ് അക്തര്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button