KeralaLatest News

യുവാവ് പൊലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചു

കടുത്തുരുത്തി: യുവാവ് പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. ശനിയാഴ്ച പുലര്‍ച്ചെ ഇരവിമംഗലം ഭാഗത്ത് വച്ചാണ് പൊലീസ് ജീപ്പില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്. പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശിയായ ബബ്ലുവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇരവിമംഗലം ചെറുവള്ളിപറമ്പില്‍ സിബിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും വീട് തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്ത ബബ്ലുവിനെ സിബിയും സമീപ വാസികളും ചേര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. എന്നാല്‍ ജീപ്പില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button