Latest NewsIndia

ബുലന്ദ്ശഹര്‍ കൊലപാതകം: ഒരു പ്രതികൂടി പിടില്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ലക്‌നൗ: ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച കേസിലെ ഒരു പ്രതിയെ കൂടി പിടികൂടി. മരിച്ച് സുബോധ് കുമാര്‍ സിങ്ങിന്റെ കൈവിരലുകള്‍ കോടാലി ഉപയോഗിച്ച് മുറിച്ച കലുവ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. വിരലുകള്‍ മുറിക്കുക കൂടാതെ ഇയാള്‍ കോടാലി വച്ച് തലയില്‍ മുറിവേല്‍പ്പിക്കുക കൂടി ചെയ്തിരുന്നു.

bulandshahr-mob-violence-kalua

കഴിഞ്ഞ ഡിസംബര്‍  മൂന്നിനാണ്  സുബോധ് കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. എസ്യുവിയില്‍ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പശുക്കളുടെ അവശിഷ്ടം കണ്ടെത്തിയെന്നാരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായാണ് സുബോധ് കുമാറുള്‍പ്പെടുന്ന പൊലീസ് സംഘം ബുലന്ദ്ശഹറിലെത്തിയത്. 400ല്‍ അധികം പേരാണ് സുബോധ് കുമാറിനെ ആക്രമിച്ചത്. കല്ലുകള്‍ കൊണ്ടും വടികള്‍ കൊണ്ടും മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി അക്രമികള്‍ വാഹനവും തടഞ്ഞിരുന്നു.

അതേസമയം സുബോധ് കുമാറിനെ വെടിവെച്ച പ്രശാന്ത് നട്ടിനെ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button