KeralaLatest News

മതിലിന്റെ ഫോട്ടോയെടുത്ത അധ്യാപകന് മര്‍ദ്ദനം

കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വനിതാ മതിലില്‍ ആളില്ലാത്ത ഭാഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനെ മര്‍ദ്ദിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശിയും ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനുമായ റോയിയ്ക്കാണ് സി.പി.എംകാരുടെ മര്‍ദ്ദനമേറ്റത്.

ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അധ്യാപകനെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ ഫോണും അക്രമികൾ നശിപ്പിച്ചു.

മർദ്ദനത്തിൽ രിക്കേറ്റ റോയി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. റോയിയുടെ പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ റോയിക്കെതിരെയും പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button