Latest NewsIndia

പുതുവര്‍ഷദിനത്തില്‍ സൗജന്യ പാല്‍ വിതരണം

ജയ്പൂര്‍: പാല്‍ കുടിച്ച് കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കണമെന്ന ആഹ്വാനവുമായി ജയ്പൂര്‍. ഇതിന്റെ ഭാഗമായി സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒകളും സാമൂഹിക സംഘടനകളും രംഗത്തെത്തി.

മദ്യാപനം ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം പടുത്തുയര്‍ത്തണമെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ ലക്ഷ്യമിട്ടാണ് സൗജന്യ പാല്‍ വിതരണം നടത്തുന്നതെന്ന് ലോട്ടസ് ഡയറി ജനറല്‍ മാനേജര്‍ ദീപക് വോഹ്‌റ പറഞ്ഞു. ഗായത്രി ശക്തിപീത് വാതികയുമായി ചേര്‍ന്ന വിവിധ ഇടങ്ങളില്‍ പാല്‍ വിതരണം നടത്തി. 40,000 പേര്‍ക്കായി ഇതുവരെ എണ്ണായിരം ലിറ്റര്‍ പാല്‍ വിതരണം ചെയ്തതായും വോഹ്‌റ പറഞ്ഞു.

രാജസ്ഥാന്‍ ജാട്ട് മഹാസഭയും സൗജന്യ പാല്‍ വിതരണം നടത്തും. രാജസ്ഥാന്‍ മില്‍ക്ക് ക്ലബും രാജസ്ഥാന്‍ നഴ്‌സസ് അസോസിയേഷനും പുതുവത്സരദിനത്തില്‍ സൗജന്യ പാല്‍ വിതരണവുമായി രംഗത്തിറങ്ങും. എസ്എംഎസ് ആശുപത്രിയില്‍ പാല്‍ വിതരണം നടത്താനാണ് നഴ്‌സസ് അസോസിയേഷന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button