Latest NewsIndia

പിടിച്ചെടുത്ത കഞ്ചാവിനെക്കുറിച്ച് പൊലീസിറക്കിയ പത്രക്കുറിപ്പിനേയും വെറുതെ വിടാതെ ട്രോളന്‍മാര്‍

ന്യൂഡല്‍ഹി  : തുവല്‍സരാഘോഷത്തിനെത്തിച്ച വന്‍തുകയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത ശേഷം പൊലീസ് പുറത്തിയ പത്രക്കുറിപ്പും വന്‍ ട്രോളാക്കി മാറ്റി ഒരു പറ്റം ട്രോളന്‍മാര്‍. അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമരുന്ന സംഘത്തെ പിടികൂടിയ ശേഷമായിരുന്നു ദില്ലി പൊലീസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ പേരും ഉപയോഗവും അടക്കം സമഗ്ര വിവരങ്ങള്‍ അടങ്ങിയതായിരുന്നു പത്രക്കുറിപ്പ്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ നിലവാരം, വില, ഉപയോഗം കൊണ്ട് ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തെല്ലാം എന്നൊക്കെ വളരെ വിശാലമായി വിശദമാക്കുന്നതാണ് പത്രക്കുറിപ്പ്.

എന്നാല്‍ ഇത് ട്രോളന്മാര്‍ ഏറ്റെടുത്ത് ലഹരി മരുന്നുകളുടെ പേരുകളും അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയുമെല്ലാം തമാശ രൂപേണ ചേര്‍ത്ത് ട്രോളാക്കി മാറ്റുകയായിരുന്നു. ഉപയോഗ ശേഷം ചിരിപ്പിക്കുന്നവ, സമാധാനം നല്‍കുന്നവ, സ്വന്തം തമാശകള്‍ക്ക് പൊട്ടിച്ചിരിപ്പിക്കുക, സൗഹൃദത്തിലാവുക തുടങ്ങി ഓരോ ലബരി വസ്തു ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ പ്രതിപ്രവര്‍ത്തനങ്ങള്‍ തമാശ കണക്കാക്കി അവതരിപ്പിച്ച് വന്‍ ട്രോളാക്കി മാറ്റിയിരിക്കുകയാണ് പോലീസിന്‍റെ പ്രസ് റിലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button