
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കോടതിയില്‍.
വിഷം കഴിച്ച് ആസ്പത്രിയിലായ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം നല്‍കിയ കുത്തിവെപ്പ്ഹര്‍ജിയില്‍ പറയുന്നത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രക്തദാതാവ് ഞായറാഴ്ചയാണ് മരിച്ചത്.
രാജാജി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൃതദേഹ പരിശോധന നടത്തുന്നതിനെ എതിര്‍ക്കുന്ന കുടുംബം ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഡോക്ടര്‍മാരെ ഇതിനായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില മെച്ചപ്പെട്ടിരുന്നെന്നും പരസഹായമില്ലാതെ നടക്കാന്‍ സാധിച്ചിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിന് നല്‍കിയ ചികിത്സയെത്തുടര്‍ന്നാണ് നില വഷളായതെന്ന് ഇവര്‍ ആരോപിക്കുന്നു.
ഇതേക്കുറിച്ച് ചോദിച്ചിട്ടും വിശദീകരണം നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. എന്ത് കുത്തിവെപ്പാണ് നല്‍കിയതെന്ന് പറയുന്നതിനുപകരം ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍ ദേഷ്യപ്പെട്ടുകയായിരുന്നു. അതിനുശേഷം രക്തം ഛര്‍ദിക്കുകയും ഞായറാഴ്ച രാവിലെ ഏഴോടെ മരിക്കുകയും ചെയ്തു. എന്നാല്‍ 8.10-ന് മരണം സംഭവിച്ചെന്നാണ് ആശുപത്രി ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞതെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു.
വിരുദുനഗര്‍ ജില്ലയിലെ സാത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് എച്ച്.ഐ.വി. ബാധയുണ്ടായത്. രാമനാഥപുരം സ്വദേശിയായ യുവാവ് ഒരു മാസംമുമ്പ് രക്തബാങ്കിന് നല്‍കിയ രക്തമാണ് ഇവര്‍ക്ക് നല്‍കിയത്. വിദേശജോലിയ്ക്കുള്ള വിസാ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി. ബാധിച്ചിട്ടുണ്ടെന്ന് യുവാവ് തിരിച്ചറിയുന്നത്. ഈ വിവരം രക്തബാങ്കിനെ അറിയിച്ചെങ്കിലും അതിന് മുമ്പുതന്നെ രക്തം സാത്തൂര്‍ സ്വദേശിനിയ്ക്ക് ഉപയോഗിച്ചിരുന്നു. യുവതി ഇപ്പോള്‍ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇത്തരത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് രക്തം സ്വീകരിച്ചതിനെത്തുടര്‍ന്ന് എച്ച്.ഐ.വി. ബാധിച്ചെന്നാരോപിച്ച് രണ്ട് യുവതികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈ മാങ്കാട് സ്വദേശിനിയും സേലം സ്വദേശിനിയുമാണ് ആരോപണം ഉന്നയിച്ചത്.
Post Your Comments