Latest NewsIndia

ഇസ്രത്ത് ജഹാന്‍ കേസ് : പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് പ്രമോഷന്‍

അഹമ്മദ്ബാദ് : ഏറെ കോളിളക്കം സൃഷ്ടിച്ച ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജിഎല്‍.സിംഗാളിന് സ്ഥാനക്കയറ്റം. ഗുജറാത്തിലെ 2001 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ജിഎല്‍.സിംഗാള്‍. സിംഗാളിനെ
ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐ.ജി.പി) ആയിട്ടാണ് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്.

2013 ലാണ് ഇദ്ദേഹത്തെ ഇസ്രത്ത് ജഹാന്‍ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. കൃത്യസമയത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് കൊണ്ട് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

2014ല്‍ സിംഗാളിനെ പ്രമോഷനോട് കൂടി ഡി.ഐ.ജിയായി ജോലിയില്‍ വീണ്ടും തിരിച്ചെടുത്തു. കേസില്‍ പ്രതിയായ സിംഗാള്‍ തന്നെ 267 റെക്കോര്‍ഡിങ്ങുകളടങ്ങിയ 2 പെന്‍ഡ്രൈവുകള്‍ സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button