Latest NewsGulf

ഗള്‍ഫ് നാടുകളെ ആശങ്കയിലാഴ്ത്തിയ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം: ശരീര ഭാഗങ്ങള്‍ ബാഗുകളിലാക്കി പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

റിയാദ്: ഗള്‍ഫ് നാടുകളെ ആശങ്കയിലാഴ്ത്തിയ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിലെ ഏറ്റവും പ്രധാനതെളിവ് പുറത്ത്. ഖഷോഗ്ജിയെ കൊന്നതിന് ശേഷം ശരീര ഭാഗങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തുര്‍ക്കി ടിവി ചാനല്‍ ‘അഹബര്‍’ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

3 പേര്‍ 5 സ്യൂട്ട്കേസുകളും 2 വലിയ ബാഗുകളുമായി സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടിലേക്കു മിനി ബസില്‍ പോകുന്നതാണു ദൃശ്യത്തിലുള്ളത്. കോണ്‍സുലേറ്റില്‍നിന്ന് അല്‍പം അകലെയാണ് കോണ്‍സല്‍ ജനറല്‍ താമസിക്കുന്നത്. ഖഷോഗ്ജി ഒക്ടോബര്‍ രണ്ടിനു കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടെന്നു സൗദി സമ്മതിച്ചെങ്കിലും മൃതദേഹം എന്തു ചെയ്തു എന്ന് വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button