KeralaLatest News

ടിക് ടിക് വിഡിയൊയെ കളിയാക്കി ; അരുതെന്ന് കരഞ്ഞ് കെെകൂപ്പി ജിനുവെന്ന യുവാവ്

ടിക് ടോക്കിലൂടെ അവതരിപ്പിച്ച വീഡിയൊയെ കുറച്ച് പേര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അവതരിപ്പിച്ച യുവാവ് മറ്റൊരു വീഡിയോയിലൂടെ എത്തി അരുത് പരിഹസിക്കരുതെന്ന് കരഞ്ഞ് കെെകൂപ്പി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. സിനിമ എന്ന മോഹവുമായാണ് ജിനു ടിക് ടോക്കില്‍ വിഡിയോ ചെയ്യുന്നത് . ജിനുവിന്‍റെ ടിക് ടോക് വീഡിയോക്ക് വളരെയധികം ആരാധകരാണ് ഉളളത്. സുന്ദര കില്ലാടി എന്ന ചിത്രത്തില്‍ കിണറിനുളളില്‍ ഇരിക്കുന്ന രംഗം അഭിനയിച്ചതിന് ശേഷമാണ് ചിലര്‍ ജിനുവിനെ പരിഹസിച്ചത്.

വിഡീയോയില്‍ ജിനു പറയുന്നത് ‘കളിയാക്കുന്നവരോട് ഒറ്റക്കാര്യം. സിനിമയിലേക്കുള്ള അവസാന പിടിവള്ളിയാണ് ഈ ടിക്ക് ടോക്ക്. ദയവായി കളിയാക്കരുത്, ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ? ദൈവത്തെയോർത്ത് കളിയാക്കരുത്”- കൈകൂപ്പി … കണ്ണുനിറഞ്ഞുള്ള ജിനുവിന്റെ ഈ ടിക്ക് ടോക്ക് ആയിരകണക്കിന് പേരാണ് പങ്കുവെച്ചിരിക്കുന്നത്. അസൂയ കൊണ്ടാണ് ജിനുവിനെ ചിലര്‍ പരിഹസിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button