Latest NewsBollywoodIndia

നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ വിടവാങ്ങി

മുംബൈ : പ്രമുഖ ഹിന്ദി നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ നിര്യാതനനായി. 81 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കാനഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മരണസമയത്ത് മകനും മരുമകളും ആശുപത്രിയിലുണ്ടായിരുന്നു. 1980-90 കാലയളവില്‍ ഹിന്ദി സിനിമയില്‍ തിരക്കഥാകൃത്തായും നടനായും നിറഞ്ഞു നിന്ന താരമായിരുന്നു കാദര്‍ ഖാന്‍. അമിതാഭ് ബച്ചനോടൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറി പാര്‍ത്ത കുടുംബത്തിലെ അംഗമായിരുന്നു കാദര്‍ ഖാന്‍. മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ച് രണ്ടുവഴിക്കായപ്പോള്‍ ബന്ധുക്കളുടെ സഹായത്താല്‍ വിദ്യാഭ്യാസം. സ്വയം തൊഴിലെടുത്ത് എന്‍ജിനിയറിങ് ബിരുദം. മുംബൈ സാബു സിദ്ദിഖ് കോളജില്‍ എന്‍ജിനിയറിങ് അധ്യാപകനായിരിക്കുമ്പോള്‍ അവതരിപ്പിച്ച നാടകമാണ് ജീവിതം വഴിതിരിച്ചുവിട്ടത്.

1973 ല്‍ രാജേഷ് ഖന്നയുടെ ‘ദാഗ്’ ലൂടെ സിനിമാ പ്രവേശം. 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം 250 ഓളം ചിത്രങ്ങള്‍ക്ക് സംഭാഷണവും എഴുതി. അമിതാഭ് ബച്ചന്റെ പ്രശസ്തമായ പല സംഭാഷണങ്ങള്‍ക്ക് പിന്നിലും കാദര്‍ഖാന്റെ കരങ്ങളായിരുന്നു. ബച്ചന്‍ ഏറെ വ്യകതി ബന്ധം കാത്തു സൂക്ഷിച്ച നടന്‍ കൂടിയായിരുന്നു കാദര്‍ ഖാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button