KeralaLatest News

കേരളം മുന്നോട്ടാണെന്ന സൂചനയാണ് വനിതാ മതിലിലെ സ്ത്രീപങ്കാളിത്തം നല്‍കുന്നതെന്ന് കെപിഎസി ലളിത

തൃശ്ശൂര്‍ : വനിതാ മതിലിലെ ജനപങ്കാളിത്തം കണ്ട് വളരെയധികം സന്തോഷം തോന്നുന്നതായി പ്രശസ്ത സിനിമാ നടി കെപിഎസി ലളിത. വനിതാ മതിലിലെ സ്ത്രീ പങ്കാളിത്തം കേരളം പിറകോട്ടല്ല മുന്നേട്ടെക്കാണ് പോകുന്നതെന്ന സൂചനയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

തൃശ്ശൂരില്‍ വനിതാ മതിലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെപിഎസി ലളിത. വനിത മതില്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ ചെറുതുരുത്തി മുതല്‍ കറുകുറ്റി പാങ്ങം വരെ 73 കിലോ മീറ്റര്‍ ദൂരത്തിലായിരുന്നു വനിതാ മതില്‍. മാലാ പാര്‍വതി, സൊലേസ് സ്ഥാപക ഷീബ അമീര്‍, പാര്‍വ്വതി പവനന്‍, ഗായിക പുഷ്പവതി കവയിത്രിമാരായ ലളിത ലെനിന്‍, ബിലു സി നാരായണന്‍, വിജയരാജ മല്ലിക, നോവലിസ്റ്റ് ലിസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ വനിതാ മതിലില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button