KeralaLatest News

ക്രൈസ്തവ സഭകള്‍ മതിലില്‍ പങ്കെടുക്കരുത്-മന്നംയുവജന വേദി

കോട്ടയം•ശബരിമല ആചാരം തകര്‍ക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ക്രൈസ്തവ സഭകള്‍ പങ്കെടുക്കരുതെന്ന് മന്നംയുവജന വേദി ആവശ്യപ്പെട്ടു. സ്ത്രീകളുടെ നവോത്ഥാനമാണ് സഭകള്‍ ലക്ഷ്യമിടുന്നതെങ്കില്‍ സഭയില്‍ സ്ത്രീകള്‍ക്ക് പൗരോഹിത്യം അനുവദിക്കാന്‍ തയ്യാറാകണം. മാത്രമല്ല കന്യാസ്ത്രീ മഠങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും തയ്യാറാകണം.

ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ പങ്കാളികളാകരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് കെ.വി.ഹരിദാസ് അദ്ധ്യക്ഷനായി. നേതാക്കളായ ഹരി അമയന്നൂര്‍, സുനില്‍കുമാര്‍ കീരനാട്ട്, അനില്‍ നട്ടാശ്ശേരി, സുഭാഷ് വാഴൂര്‍, ടി.കെ.കൃഷ്ണകുമാര്‍, ആനന്ദ്.ആര്‍.നായര്‍, ശ്രീജിത്ത് പൊന്‍കുന്നം, പ്രശോഭ് തിരുവന്‍വണ്ടൂര്‍, പ്രശാന്ത് പയ്യപ്പാടി എന്നിവര്‍ സംസാരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button