Latest NewsIndia

ഇന്ത്യന്‍ സ്ത്രീകളുടെയല്ല ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സം​രക്ഷിക്കാനാണ് കോണ്‍​ഗ്രസിന് താല്പര്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി  : രാജ്യത്തെ മുസ്ലീം സ്ത്രീകളുടെയല്ല ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സം​രക്ഷിക്കാനാണ് കോണ്‍​ഗ്രസിന് താല്പര്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍​ഗ്രസിനെതിരെ ഇത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തിയത്.

സെലക്‌ട് കമ്മിറ്റിയ്ക്ക് അയച്ച് ബില്‍ പാസാക്കുന്നത് വീണ്ടും വൈകിപ്പിക്കാനാണ് കോണ്‍​ഗ്രസിന്‍റെ നീക്കങ്ങള്‍. സെലക്‌ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ബില്ലിനെതിരെ 117 അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button