Latest NewsKerala

സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ്

കോട്ടയം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സര്‍ക്കാരിനെതിരെ എന്‍എസ്എസ് പ്രമേയം. വനിതാ മതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്നും പ്രമേയത്തില്‍ പറയുന്നു. ആചാരങ്ങള്‍ തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പെരുന്നയില്‍ മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
എന്‍എസ്എസിനെ ആരും നവോത്ഥാനം പടിപ്പിക്കാന്‍ വരേണ്ട. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്ന് പ്രമേയത്തില്‍ പറയുന്നു.

എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ല എന്നു പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് ഒരുതാപ്പ് മാത്രമേ ഉള്ളൂ. നിരവധി തവണ മലക്കം മറിഞ്ഞ സര്‍ക്കാരിനാണ് ഇരട്ടത്താപ്പുള്ളതെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

അതേസമയം എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശം ഇല്ലെന്നും എന്‍എസ്എശ് നേതൃത്വം ചൂണ്ടിക്കാട്ടി. അതേസമയം സര്‍ക്കാരിന്റെ നീക്കത്തെ ഗാന്ധിയന്‍ സമരത്തിലൂടെ നേരിടുമെന്നും എന്‍എസ്എസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button