Latest NewsKerala

ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: വീണ്ടും സമരത്തിനിറങ്ങുമെന്ന് കന്യാസ്ത്രീകള്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ വീണ്ടും സമരത്തിനിറാങ്ങാനൊരുങ്ങി കന്യാസ്ത്രീകള്‍. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല എന്നാരോപിച്ചാണ് ക്‌ന്യാസ്ത്രീകള്‍ വീണ്ടും പ്രക്ഷോഭത്തിന് തയ്യാറാകുന്നത്.

അതേസമയം ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നു എന്നാണ് കന്യാസ്ത്രീകളുടെ ആരോപണം. കഴിഞ്ഞ നവംബര്‍ 20നാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ആ മാസം തന്നെ പോലീസ് കുറ്റ പത്രം തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. അതേസമയം ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായി.

സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂ. പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ചിലരുടെ സ്വാധീനത്തിന്റെ ഫലമാണെന്നാണ് കന്യാസ്ത്രീകളുടെ ഇപ്പോഴത്തെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button