Latest NewsKerala

രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ മുഖ്യ ചുമതല കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ മുഖ്യ ചുമതല കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് . രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ സംഗമത്തിന്റെ മുഖ്യസംഘാടകന്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയാണ്.

ജനുവരി 11, 12 തീയതികളില്‍ നാല്പതിനായിരം പേര്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഉമ്മന്‍ചാണ്ടി യു.എ.ഇ.യിലേക്കു പോയി. രണ്ടിന് വൈകീട്ട് ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അദ്ദേഹം സംസാരിക്കും.

രാഹുല്‍ ഗാന്ധിയുടെ പ്രഥമ സന്ദര്‍ശനമാണിത്. തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് ഇന്ത്യക്കാരെ കാണാന്‍ രാഹുല്‍ എത്തുന്നത്. എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് അവിടത്തെ സംഘടനകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ക്കുമായി ഉമ്മന്‍ചാണ്ടി പുറപ്പെട്ടത്.

രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം വിജയമാക്കാന്‍ കേരളത്തില്‍നിന്നു മറ്റു നേതാക്കളും എത്തും. മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.മുരളീധരന്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരും തുടര്‍ദിവസങ്ങളില്‍ യു.എ.ഇ.യിലേക്കു പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button