KeralaLatest News

ഷുഹൈബ് രക്തസാക്ഷി അനുസ്മരണ റാലി സംഘടിപ്പിക്കും

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് കെ..സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

ജനുവരി 25 മുതല്‍ ഫെബ്രുവരി 12 വരെ ഷുഹൈബ് അനുസ്മരണം സംഘടിപ്പിക്കും. ഫെബ്രുവരി 12 ന് ഷുഹൈബ് നുസ്മരണ റാലിയും പൊതുസമ്മേളനവും അനുസ്മരണ മട്ടന്നൂരില്‍ നടത്താനും യോഗം തീരുമാനിച്ചു.

ഡിസിസി പ്രസിഡണ്ട് സതീഷന്‍ പാച്ചേനി ചെയര്‍മാനായും ചന്ദ്രന്‍ തില്ലങ്കേരി വര്‍ക്കിംഗ് ചെയര്‍മാനായും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ പ്രസിഡണ്ട് റിജില്‍ മാക്കുറ്റി ജനറല്‍ കണ്‍വീനറായും 501 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button