KeralaLatest News

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം ഇനി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍

കൊച്ചി : അന്തരിച്ച പ്രമുഖ സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം സംസ്‌കരിക്കില്ല. പകരം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറും.

മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ആരും റീത്ത് കൊണ്ടു പോകേണ്ടതില്ലെന്നും അദ്ദേഹം ഭാര്യ സീനയോട് പറഞ്ഞിരുന്നതായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ്
അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ വൈകിട്ടോടെയായിരുന്നു ബ്രിട്ടോയുടെ അന്ത്യം.എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള സര്‍വകലാശാല സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. 2006-2011 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു ഇദ്ദേഹം.

പി രാജീവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കൽ കോളേജിലക്ക് . അവസാന നോക്കു കാണാൻ എത്തണ്ടത് റീത്തുകളില്ലാതെ . ഈ രണ്ടു കാര്യങ്ങൾ ബ്രിട്ടോ സീനയുമായി പങ്കുവെച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. മെഡിക്കൽ സയൻസിന് അത്ഭുതമായ മൂന്നര ദശകത്തിന്റെ ജീവിതം ഇനി അവർക്ക് പഠിക്കാം. അഭിവാദ്യങ്ങൾ

https://www.facebook.com/prajeev.cpm/posts/2267257123286374

shortlink

Related Articles

Post Your Comments

Related Articles


Back to top button