Latest NewsIndia

പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ നിരോധനം

ചെന്നൈ: പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ നിരോധനം . തമിഴ്‌നാട്ടിലാണ് ഇന്നുമുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ 10,000 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളില്‍ ഭക്ഷണം പൊതിഞ്ഞു നല്‍കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ഡൈനിങ് ടേബിളില്‍ വിരിക്കുന്ന ഷീറ്റ്,സ്ട്രോ, പ്ലാസ്റ്റിക് കൊടി എന്നുതുടങ്ങി പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്കുംവരെ നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ 5000 രൂപവരെ പിഴ അടയ്ക്കേണ്ടിവരും.

കഴിഞ്ഞ ജൂണിലാണു സംസ്ഥാന സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ചു. നിരോധനം ഏറ്റവുമധികം ബാധിക്കുന്ന ഹോട്ടല്‍ മേഖലയില്‍ അലൂമിനിയം പാത്രങ്ങളില്‍ പാഴ്സല്‍ നല്‍കുന്നതുള്‍പ്പെടെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button