KeralaLatest News

21 വര്‍ഷത്തിന് ശേഷം ഡിസല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

കണ്ണൂര്‍ : 21 വര്‍ഷം മുന്‍പ് പെട്രോള്‍ പമ്പില്‍ നിന്നും ഡിസല്‍ മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം കൊട്ടൂര്‍ വയലില്‍ നാഗലക്ഷ്മിക്കല്‍ മാത്യുവിനെയാണ് ശ്രീകണ്ഠാപുരം എസ്‌ഐ സി.പ്രകാശനും സംഘവും ബംഗളൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്

1997 മാര്‍ച്ചില്‍ കൊട്ടൂരിലെ ഭാരത് പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചു കടത്തിയ സംഘത്തിലെ പ്രതിയാണ് ഇയാള്‍. കേസില്‍പ്പെട്ട മാത്യു ഒളിവില്‍ പോയ ശേഷം അവിടെ തോട്ടം കാവല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പഴയ കൂട്ടാളിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മറ്റു പല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button