KeralaLatest News

തിരുവസ്ത്രമണിയാതെ ചുരിദാര്‍ അണിഞ്ഞ് വനിതാമതിലിനു പിന്തുണയുമായി സിസ്റ്റര്‍ ലൂസി കളപ്പുര

കൊച്ചി:  വനിതാമതിലിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചുരിദാര്‍ വേഷമണിഞ്ഞു കൊണ്ടുള്ള ചിത്രം സിസ്റ്റര്‍ ലൂസി പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കില്‍ കന്യാസ്ത്രീകള്‍ക്കും അതൊക്കെ ആകാമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര യാത്രയില്‍ ആയതിനാല്‍ സാധാരണ ഭാരതവേഷമാണ് ധരിച്ചിരിക്കുന്നതെന്നും ഇത് കണ്ട് ആരുടെയും ചങ്കിടിക്കുകയോ സുപ്പീരിയറുടെ അടുത്തേക്ക് ഓടുകയോ വേണ്ടെന്നും സിസ്റ്റര്‍ വിശദമാക്കുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുതുവര്‍ഷാശംസകള്‍ ഏവര്‍ക്കും നേരുന്നു.കേരളത്തില്‍ ഇന്നുയരുന്ന വനിതാമതില്‍ രാഷ്ട്രീയ മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ എന്റെ എല്ലാവിധ ആശംസകളും. ഞാനൊരുയാത്രയിലാണ്. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു. ഇതുകണ്ട് പുരോഹിതന്മാര്‍ ആരും നെറ്റിചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട. അച്ചായന്മാരും !!!!

അള്‍ത്താരയില്‍ കുര്‍ബാന അര്‍പ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകര്‍ക്കാകാം. എന്നാല്‍ അള്‍ത്താരയില്‍ പൂക്കള്‍ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാം നിഷിദ്ധം…!! വിദേശസന്യാസിനികള്‍ ഭാരതത്തില്‍ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളര്‍, ഒറ്റകളര്‍, ചുരിദാര്‍ ഒക്കെ ധരിച്ച്‌ സന്യാസം തുടരുന്നു. എന്നാല്‍ കേരളകന്യാസ്ത്രീകള്‍ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു.കൂടുതല്‍ സംസാരിക്കാനുണ്ട്.പിന്നീടാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button