KeralaLatest News

പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പ്പട്ടിക ഈ മാസം പ്രസിദ്ധീകരിയ്ക്കും

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പ്പട്ടിക ജനുവരി പതിനഞ്ചോടെ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ സമയം അനുവദിച്ചിരുന്ന നവംബര്‍ 16 വരെ ആറുലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. ഇവരില്‍ 4,74,787 പേര്‍ യുവാക്കളാണ്. 77,000 എന്‍.ആര്‍.ഐ.കള്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രാഷ്ട്രീയകക്ഷികളുടെ സഹകരണത്തോടെ ഇവയുടെ ബൂത്തുതല വെരിഫിക്കേഷന്‍ പ്രക്രിയ ഡിസംബര്‍ ഇരുപത്തിയഞ്ചോടെ പൂര്‍ത്തിയാക്കി. വിവിധ ജില്ലകളില്‍നിന്നു ക്രോഡീകരിച്ച പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കമ്മിഷന്റെ അംഗീകാരം ലഭിച്ചാല്‍ ജനുവരി പതിനഞ്ചോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകളായിട്ടുണ്ട്.

നവംബര്‍ 16-ന് ശേഷവും നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. 1,10,000 ഓളം അപേക്ഷകള്‍ ഇത്തരത്തിലുള്ളതായാണ് കണക്കുകള്‍. ഇവ എത്രയും വേഗം സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. അപേക്ഷകള്‍ തീര്‍പ്പാക്കിയാല്‍ പിന്നീട് അനുബന്ധ പട്ടികയായി പ്രസിദ്ധീകരിക്കും.

പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിച്ച അര്‍ഹരായ എല്ലാവര്‍ക്കും അതിനുള്ള അവസരം ലഭ്യമാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉള്ളവര്‍ അതത് കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല വോട്ടര്‍സഹായ ഡെസ്‌കുകളില്‍ ബന്ധപ്പെടണം. താലൂേക്കാഫീസുകളിലും വോട്ടര്‍മാര്‍ക്ക് സഹായത്തിന് പ്രത്യേക ഡെസ്‌കുണ്ട്. കൂടാതെ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ 1950 എന്ന നമ്പരില്‍ സംസ്ഥാനതല ടോള്‍ ഫ്രീ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button