Latest NewsIndia

‘സൊഹ്‌റാബുദ്ധീന്‍ കേസിനെ ആര് കൊന്നു’ രാഹുലിനോട് ജെയ്റ്റ്‌ലിയുടെ മറുചോദ്യം

ന്യൂഡല്‍ഹി : സൊഹ്‌റാബുദ്ധിന് കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി.
കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ച് 22 പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള സിബിഐ കോടതി ഉത്തരവ് കഴിഞ്ഞയാഴ്ച വന്നിരുന്നു.ഇതിനു പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നത്. ‘ ആരും കൊന്നിട്ടില്ല, ഹരേണ്‍ പാണ്ഡ്യ, തുളസീ റാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോംബ്രേ, ശ്രീകാന്ത് ഖഡല്‍ക്കര്‍, കൗസര്‍ ബി, സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഇവരെല്ലാം വെറുതെ മരിച്ചതാണ്.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഇതിനോട് പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ജെയ്റ്റ്‌ലി രംഗത്തുവന്നത്. ‘ സൊഹ്‌റാബുദ്ദീനെ ആരും കൊന്നിട്ടില്ലയെന്ന വിഷയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉയര്‍ത്തി. സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷണം ആര് കൊന്നു? എന്ന് ചോദിക്കുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം. അദ്ദേഹത്തിന് ശരിയായ ഉത്തരം കിട്ടും’എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button