KeralaLatest News

വനിതാ മതിലിനെ കാത്തിരിക്കുന്നത് മൂന്ന് ലോക റെക്കോര്‍ഡുകള്‍

തിരുവനന്തപുരം•പുതുവര്‍ഷ ദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന് മൂന്ന് ലോക റെക്കോര്‍ഡുകള്‍ ലഭിക്കാന്‍ സാധ്യത. കൊല്‍ക്കത്ത ആസ്ഥാനമായ യൂണിവേഴ്സല്‍ റെക്കാര്‍ഡ് ഫോറം, കാലിഫോര്‍ണിയയിലെ അമേരിക്കന്‍ ബുക്ക് ഒഫ് റെക്കാഡ്, ബാഴ്സിലോണയിലെ ഒഫീഷ്യല്‍ വേള്‍ഡ് റെക്കാര്‍ഡ് എന്നിവ ലഭിക്കാനാണ് സാധ്യത.

പ്രാഥമിക പരിശോധനയില്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ മതിലാണിതെന്ന് ബോദ്ധ്യമായതായി യൂണിവേഴ്സല്‍ റെക്കാഡ് ഫോറത്തിന്റെ അന്താരാഷ്ട്ര ജൂറി സുനില്‍ ജോസഫ് പറഞ്ഞു. 50 ലക്ഷം വനിതകള്‍ പങ്കെടുത്തതായാണ് പ്രാഥമിക കണക്ക്. ഒരാഴ്ചയ്ക്കു ശേഷം കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കുമെന്നും സുനില്‍ ജോസഫ് അറിയിച്ചു.

ഇത്രയധികം സ്ത്രീകള്‍ പങ്കെടുത്ത മതിലോ ചങ്ങലയോ മുന്‍പ് ഉണ്ടായിട്ടില്ല. 620കിലോമീറ്ററില്‍ തീര്‍ത്ത മതില്‍ പൂര്‍ണമായും വീഡിയോയിലാക്കിയിട്ടുണ്ട്. വീഡിയോകള്‍ പരിശോധിച്ച ശേഷം 15 ദിവസത്തിനകം റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button