Latest NewsKeralaIndia

ബാങ്ക് ആക്രമണ കേസ്; പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്

സാക്ഷികളെ ഭീഷണിപ്പെടുത്തി തിരിച്ചറിയാനുള്ള മറ്റു പ്രതികളെ തിരിച്ചറിയാതാക്കും.

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എസ്‌ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളായ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുമെന്ന് റിമാന്റ്‌ റിപ്പോര്‍ട്ട്.പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘ്‌നം സംഭവിക്കും. സാക്ഷികളെ ഭീഷണിപ്പെടുത്തി തിരിച്ചറിയാനുള്ള മറ്റു പ്രതികളെ തിരിച്ചറിയാതാക്കും.

ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളോടൊപ്പം ഒളിവില്‍ പോകാന്‍ സാദ്ധ്യതയുണ്ട്. അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 2 പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കിയത്.

എന്‍ ജി ഒ യൂണിയന്‍ ഏര്യാ സെക്രട്ടറിയും ജില്ലാ ട്രഷറി ഓഫീസിലെ ക്ലര്‍ക്കുമായ അശോകന്‍, എന്‍ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടട്രറ്റ് അറ്റന്‍ഡര്‍ ഹരിലാല്‍ എന്നിവരെയാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ച്‌ മജിസ്ട്രേട്ട് 24 വരെ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button