Latest NewsSaudi Arabia

ആറു മാസത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയത് 40,000 വനിതകള്‍

റിയാദ് : ആറു മാസത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയത് 40,000 വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രതിമാസം ശരാശരി 6500 വനിതകളാണ് ലൈസന്‍സ് നേടുന്നത്. രാജ്യത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരമുണ്ടെന്നും ട്രാഫിക് വകുപ്പ് മേധാവി കേണല്‍ മുഹമ്മദ് അല്‍ ബസാമി പറഞ്ഞു.

പരിശീലനകേന്ദ്രങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങളുടെ അഭാവം ഉണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുമെന്നും ബസാമി പറഞ്ഞു. ട്രാഫിക് നിയമങ്ങളും സിഗ്നലുകളും ലംഘിക്കുന്നവരെ പിടിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ റോഡുകളിലും മൊബൈല്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച കാമറകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button