Latest NewsIndia

കുംഭമേള: പ്രയാഗില്‍ അഖാഡകളുടെ ടെന്റിന് തീ പിടിച്ചു

പ്രയാഗില്‍ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ തീപിടിത്തം. മേളയില്‍ പങ്കെടുക്കാനെത്തിയ ദിംഗബര അഖാഡകള്‍ തങ്ങിയ ടെന്റിനാണ് തീ പിടിച്ചത്. ടെന്‌റിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം

അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം തീ പടര്‍ന്ന് പിടിച്ച് അപകടം ഉണ്ടാകുന്നത് ഒഴിവായി. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും തീ പൂര്‍ണമായും അണച്ചെന്നും സ്ഥലത്തെത്തിയ അഗ്നശിമന സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മകരസംക്രാന്തിക്ക് പിന്നാലെ ഇവിടെ നടക്കുന്ന ‘ഷാഹി സ്‌നാന്‍’ വളരെ പവിത്രമായ ചടങ്ങായാണ് വിശ്വാസികള്‍ കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണ് കുംഭമേളയില്‍ കണ്ടുവരുന്നത്. ഹിമാലലയത്തില്‍ നിന്നുള്ള അഖോരകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഈ ദിവസം പ്രയാഗിലെത്തുന്നത്. മകരസംക്രാന്തിക്ക് പിന്നാലെ നടക്കുന്ന മേളയില്‍ ഗംഗാ നദിയിലെ പുണ്യ ജലത്തില്‍ മുങ്ങിക്കുളിച്ചാല്‍ അതുവരെയുള്ള പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം.

കുംഭ മേളയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പ്രയാഗില്‍ ഒരുക്കിയിരിക്കുന്നത്. പൊലീസിനൊപ്പം സന്നദ്ധ സംഘടനകളും പ്രദേശവാസികളും ക്രമസമാധാനപാലനത്തിനായി രംഗത്തുണ്ട്. ഗംഗയിലേക്ക് ഒരു വിധത്തിലുമുള്ള മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എല്ലാ ജില്ലകളിലെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ പ്രത്യേക നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button