Latest NewsFood & Cookery

ദോശ മാവ് ഉണ്ടാക്കുന്നത് ഇങ്ങനെയാണോ ?

രാവിലെ ദോശ കഴിക്കുന്നത് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ചില സമയത്ത് ദോശയുടെയും ഇഡലിയുടെയും മാവ് ശരിയാകാറില്ല. ഇഡലിക്കും ദോശയ്ക്കുമെല്ലാം തലേദിവസം മാവ് ഉണ്ടാക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. എങ്ങനെ മാവ് അരച്ചാലും ശരിയാകാത്തതിന്റെ പരാതിയാണ് അമ്മമാര്‍ക്ക്‌. എന്നാല്‍ ഇനി മാവ് ശരിയായില്ല എന്ന പരാതി ഇല്ലാതെ തന്നെ രുചികരമായി ദോശയും ഇഡ്‌ലിയും തയ്യാറാക്കാന്‍ ചില വഴികളുണ്ട്.

1. ദോശയ്ക്കും ഇഡ്‌ലിക്കും മാവ് അരക്കുമ്പോള്‍ ഉഴുന്നും അരിയും കുതിര്‍ത്തു വെച്ച വെള്ളത്തില്‍ അരച്ചെടുക്കുന്നതാണ് ഉത്തമം.
2. ഇഡ്‌ലിക്കോ ദോശക്കോ മാവില്‍ വെള്ളം കൂടി പോവുകയെന്നത് ഒരു സ്ഥിരം സംഗതിയാണ്. മാവില്‍ വെള്ളം കൂടിയാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം കോണ്‍ഫ്‌ളവറോ റൊട്ടിപ്പൊടിയോ ചേര്‍ത്ത് മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
3. മാവ് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കുന്നതിനു പകരം മണ്‍പാത്രത്തില്‍ വെക്കുക. സ്റ്റീല്‍ പാത്രത്തില്‍ മാവ് വേഗം പുളിക്കാന്‍ ഇടയാകും.
4. ദോശമാവില്‍ ഒരു നുള്ള് ഇഞ്ചിയും പച്ചമുളകും കൂടി അരച്ചു ചേര്‍ത്താല്‍ ദോശയ്ക്ക് ചെറിയ എരിവും കൂടി കലര്‍ന്ന് പ്രത്യേക സ്വാദ് ലഭിക്കുന്നതാണ്.
5. കല്ലുപോലെയുള്ള ഇഡ്‌ലിയേക്കാള്‍ എല്ലാവര്‍ക്കും താല്‍പര്യം കനം കുറഞ്ഞ് മൃദുവായ ഇഡ്‌ലിയാണ്. ഇഡ്‌ലി മൃദുവാക്കാന്‍ മാവില്‍ അല്‍പം അവില്‍ ചേര്‍ത്താല്‍ മതി.

shortlink

Related Articles

Post Your Comments


Back to top button