NattuvarthaLatest NewsKeralaVideos

അമിത വേഗത ആപത്ത് : ബൈക്കപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂർ : നിരവധി വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് ദിവസവും റിപ്പോർട്ട് ചെയുന്നത്. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളാണ് എന്നാണ് കണക്ക്. അത്തരത്തിൽ നടന്ന ഒരു ബൈക്കപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നരിക്കുന്നത്.

https://www.facebook.com/KankolTown/videos/2331737620227149/

കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോം പൊന്നമ്പാറയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പയ്യന്നൂര്‍ – ചെറുപുഴ റൂട്ടില്‍ പൊന്നമ്പാറയിൽ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തിൽ പാടിയോട്ടുചാല്‍ കരിപ്പോട് സ്വദേശി അഖിലേഷ് (22), പെരിങ്ങോം സ്വദേശി രാഹുൽ രമേശ് (22) എന്നിവരാണ് മരിച്ചത്. രാഹുൽ ഓടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും അഖിലേഷിന്‍റെ ബജാജ് പള്‍സറും പരസ്പരം കൂട്ടിയിടിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരുംമരിച്ചു. ഇരു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു.

രണ്ട് ബൈക്കുകളും അമിതവേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ വ്യാപാരസ്ഥാപനത്തിലെ  സിസിടിവി ക്യാമറയില്‍ പതിഞ്ഞത്.നേര്‍ക്കു നേരെചീറിപ്പാഞ്ഞെത്തുന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുന്നതും,ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button