KeralaLatest NewsIndia

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടകന്‍ മമ്മൂട്ടി : ഭാഗ്യമെന്ന് താരം

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിക്കും. ‘സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല.’- മമ്മൂട്ടി പറഞ്ഞു.

ഫെബ്രുവരി 12നാണ് ഉത്സവത്തിന് കൊടിയേറുന്നത്. അന്നേ ദിവസം വൈകിട്ട് 6.30ന് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് മമ്മൂട്ടി ഉദ്ഘാടകനായി എത്തുന്നത്. ഫെബ്രുവരി 20നാണ് പൊങ്കാല. എറണാകുളത്ത് ചെറായിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ ചെന്നു കണ്ടാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മമ്മൂട്ടിയെ ക്ഷണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button