KeralaLatest News

ആലപ്പാട് കരിമണൽ ഖനനം; മുഖ്യമന്ത്രി ഇടപെടണമെന്ന് സമരക്കാര്‍

ആലപ്പാട്: ആലപ്പാട് ഖനനത്തില്‍ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി സമരസമിതി. മുഖ്യമന്ത്രിയെ വിശ്വാസമുണ്ടെന്നും അദ്ദേഹം ആലപ്പാട് സന്ദര്‍ശിച്ച്‌ പ്രശ്നപരിഹാരത്തിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമരസമിതി നേതാവ് അരുണ്‍ പറഞ്ഞു. നിരാഹാരസമരം 79ാം ദിവസത്തിലേക്ക് കടക്കുമ്ബോഴാണ് പ്രശ്നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇ പി ജയരാജനുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button