KeralaLatest NewsNews

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഏകദേശ ധാരണയായി

തൃശൂര്‍ : തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഏകദേശ ധാരണയായി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെയാണ് തൃശൂരില്‍ പരിഗണിയ്ക്കാന്‍ തീരുമാനമായിരിക്കുന്നത്. പത്തനംതിട്ടയിലാണു അദ്ദേഹത്തിന്റെ പേര് ആദ്യം ഉയര്‍ന്നതെങ്കിലും യുഡിഎഫിന്റെ സിറ്റിങ് എംപി തന്നെ അവിടെ മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ രാഷ്ട്രീയ- സാമുദായിക സാഹചര്യം അനുകൂലമാകില്ലെന്നാണു കണക്കുകൂട്ടല്‍

ബിജെപി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങളില്‍ ഒന്നായ തൃശൂര്‍ കണ്ണന്താനത്തിനു സുരക്ഷിതവും യോജിച്ചതുമെന്നാണു വിലയിരുത്തല്‍.

ബിഡിജെഎസ് ആവശ്യപ്പെട്ട എട്ടു സീറ്റുകളില്‍ തൃശൂര്‍ ഉണ്ടെങ്കിലും കണ്ണന്താനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകുമെന്നാണു പ്രതീക്ഷ. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ തൃശൂരില്‍ നിര്‍ത്താനാണു ബിജെപി കേന്ദ്രനേതൃത്വം നേരത്തേ മുതല്‍ പരിഗണിക്കുന്നതെങ്കിലും കണ്ണന്താനം ഉറപ്പിച്ചാല്‍ സുരേന്ദ്രനു മറ്റൊരു മികച്ച മണ്ഡലം നല്‍കാനാണു തീരുമാനമെന്നും അറിയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button