KeralaLatest News

അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരശീല ഉയരും

ബിറ്റര്‍ നെക്ടര്‍ ആണ് ആദ്യ നാടകം

തൃശ്ശൂര്‍: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം. സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് തൃശൂരില്‍ ഇന്ന് വൈകീട്ട് 6 ന് തിരശീല ഉയരും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നാടകോത്സവത്തിന് തിരി തെളിയിക്കും. ആറ് വേദികളിലായി ഏഴു ദിവസങ്ങളിലാണ് നാടകോത്സവം അരങ്ങേറുന്നത്.

ബിറ്റര്‍ നെക്ടര്‍ ആണ് ആദ്യ നാടകം. ശീലങ്കയില്‍ നിന്നുള്ള ജനകാരാലിയ നാടക സംഘമാണ് ഈ നാടകം അവതരിപ്പിക്കുന്നത്. ബിറ്റര്‍ നെക്ടര്‍ ആണ് ആദ്യ നാടകം. 190 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായവരുടെ വര്‍ത്തമാന ജീവിതമാണ് നാടകത്തിന്റെ പ്രമേയം. ശ്രീലങ്കയില്‍ നിന്നുള്ള പതിനാറംഗ സംഘം ഇതിനായി തൃശ്ശൂരിലെത്തി.

ഈ വര്‍ഷത്തെ നാടകോത്സവത്തിനായി 95 ലക്ഷം ചെലവഴിച്ചിരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആകെ പതിമൂന്ന് നാടകങ്ങള്‍ മാത്രമാണ് ഇത്തവണ അവതരിപ്പിക്കുന്നത. ആറ് വിദേശ നാടകങ്ങളാണ് നാടകോത്സവത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button