Kerala

പൈതൃകപഠന പദ്ധതി: സ്‌കൂളുകൾക്ക് ഗ്രാന്റിന് അപേക്ഷിക്കാം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ പൈതൃക പഠന പദ്ധതിയിൽ സ്‌കൂളുകൾക്ക് ഗ്രാന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെ സ്‌കൂളുകളിൽ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്രരചന, ഡോക്യുമെന്ററി നിർമ്മാണം, പഠന യാത്രകൾ, ഹെരിറ്റേജ് സർവ്വെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് 20,000 രൂപ വീതം ഗ്രാന്റായി നൽകും. അപേക്ഷകരിൽ നിന്നും ലഭിക്കുന്ന ഏറ്റവും മികച്ച പദ്ധതിക്കായിരിക്കും ഗ്രാന്റ് നൽകുക. അപേക്ഷകൾ ഫെബ്രുവരി അഞ്ചിന് മുമ്പ് ഡയറക്ടർ, ആർക്കൈവ്‌സ് വകുപ്പ്, നളന്ദ, കവടിയാർ പി.ഒ, പിൻ – 695003 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അയക്കണം. ഫോൺ: 0471-2311547, 9497269556.

shortlink

Related Articles

Post Your Comments

Related Articles


Back to top button