Latest NewsEducation & Career

പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സ് സ്‌പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ ഗവണ്‍മെന്റ് കോളേജുകളില്‍ നടത്തുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഈ മാസം 30 ന് രാവിലെ പത്ത് മുതല്‍ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിനു സമീപമുള്ള ഡോ.സി.ഒ.കരുണാകരന്‍ സ്മാരക ആഡിറ്റോറിയത്തില്‍ നടക്കും.

പാരാമെഡിക്കല്‍ സ്ട്രീം, ഡി.ഫാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍(സയന്‍സ്), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍(നോണ്‍ സയന്‍സ്) എന്നിവയില്‍ റാങ്ക് 1000 വരെ പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തവര്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് www.dme.kerala.gov.in .

shortlink

Related Articles

Post Your Comments

Related Articles


Back to top button