Latest NewsUSA

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടി വിസാ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

വാഷിങ്ടണ്‍ : യുഎസ്സില്‍ സ്ഥിര താമസത്തിനായി വ്യാജ സര്‍വകലാശാലയുടെ വിസ സംഘടിപ്പിച്ച കുറ്റത്തിന് 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടി പിടിയിലായി. വ്യാജ വിസയില്‍ യുഎസില്‍ എത്തിയവരെ കണ്ടെത്തുന്നതിന് വേണ്ടി അനേരിക്കന്‍ ആഭ്യന്തര വിഭാഗം നടത്തുന്ന പുതിയ ഓപ്പറേഷനിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിടികൂടിയത്.

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡെട്രോയിറ്റ് ഫാര്‍മിങ്ടണ്‍ ഹില്‍സില്‍ സ്ഥിതി ചെയ്തിരുന്ന ഈ സര്‍വ്വകലാശാല അടച്ചുപൂട്ടുകയും ചെയ്തു. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ കുറ്റംചുമത്തുമെന്നും എല്ലാവരെയും നാടുകടത്താനുമാണ് അന്വേഷണ ഏജന്‍സിയുടെ തീരുമാനം. തങ്ങള്‍ ലഭിക്കുന്നത് വ്യാജ വിസയാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പുര്‍ണ്ണ ബോധ്യമുണ്ടായിരുന്നതായി അന്വേഷണ ഏജന്‍സി പറഞ്ഞു. നിലവില്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തേയും നിയമിച്ചിട്ടുണ്ട്. വ്യാജ വിദ്യാര്‍ത്ഥി വിസയ്‌ക്കെതിരെ കര്‍ശന നടപടികളാണ് അടുത്തിടെയായി യുഎസ് ഭരണകൂടം നടത്തിവരുന്നത്.

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്നെ എട്ട് അനധികൃത റിക്രൂട്ടമെന്റുകാരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ ഇന്ത്യക്കാരാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് യുഎസിലെ ഇന്ത്യന്‍ ഏംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button