KeralaLatest News

ബജറ്റിൽ ശബരിമലയ്ക്ക് നേട്ടങ്ങൾ ; ജില്ലയ്ക്ക് നഷ്ടങ്ങളും

പത്തനംതിട്ട: പ്രളയത്തിന് ശേഷമുള്ള കേരളാ ബജറ്റ് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ശബരിമലയ്ക്ക് നേട്ടങ്ങളാണ് ഉണ്ടായത്. മൊത്തം 739 കോടി രൂപയുടേതാണ് ശബരിമല വികസന പാക്കേജ്. ശബരിമല പദ്ധതി ഒഴിവാക്കി നിർത്തിയാൽ വമ്പൻ പദ്ധതികളൊന്നും പത്തനംതിട്ട ജില്ലയിൽ സംഭവിച്ചില്ല.

പമ്പ, നിലയ്ക്കൽ ഇടത്താവളങ്ങളിൽ ആധുനിക സൗകര്യം ഒരുക്കാൻ 141.75 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്. നിലയ്ക്കലിലും പമ്പയിലും പുതിയ വിരിപ്പന്തൽ നിർമിക്കും.റാന്നിയിൽ വാഹന പാർക്കിങ്ങിനു സൗകര്യം ഏർപ്പെടുത്തും. ശബരിമല റോഡുകൾക്ക് 200 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.പ്രളയത്തിൽ നശിച്ച പമ്പയിലെ മാലിന്യ സംസ്കരണശാല പുനർ നിർമിക്കാൻ ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത് 39.59 കോടി രൂപ.

ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കാൻ ഈ വർഷം 28 കോടി രൂപ അനുവദിച്ചു. ശബരിമല എയർപോർട്ട്, ഹെലിപോർട്ട് എന്നിവയുടെ പഠനം തുടരുകയാണെന്നും ബജറ്റിൽ പറയുന്നു.ശബരിമല റോഡുകളുടെ വികസനത്തിന് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 200 കോടി രൂപ. കഴിഞ്ഞ വർഷം 140 കോടി രൂപയാണ് ശബരിമല റോഡുകൾക്കായി ലഭിച്ചത്.

ഹൈക്കോടതി അംഗീകരിച്ച 17 റോ‍ഡുകളാണ് ശബരിമല പദ്ധതിയിൽ ഉള്ളത്. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button